ഏതെല്ലാം സമരങ്ങളിലാണ് സി.പി.എം അഡ്ജസ്റ്റ്മെന്റ് നടത്തിയതെന്ന് സി.പി.ഐ വ്യക്താമക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അഡ്ജസ്റ്റ്മെന്റ് സമരമെന്ന സി.പി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ക്രിക്കറ്റിലെ വാതുവെപ്പ് പോലെയുള്ള അഡ്ജസ്റ്റ്മെന്റ് എന്നാണ് സി.പി.ഐ പറഞ്ഞിരിക്കുന്നത്. സി.പി.ഐയുടെ ആരോപണത്തെക്കുറിച്ച് സി.പി.എം മറുപടി പറയണമെന്നും സുധീരന് ആവശ്യപ്പെട്ടു. ജനപക്ഷ യാത്രയുടെ മലപ്പുറം ജില്ലയിലെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments