തിരുവനന്തപുരം: ബാര്‍കോഴ പ്രശ്നത്തില്‍ സി.ബി.ഐ അന്വേഷണമെന്ന തന്റെ ആവശ്യം നിരാകരിച്ച പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിന് വി.എസിന്റെ കത്ത്. ബാര്‍ കോഴക്കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. സി.ബി.ഐയെ എന്തുകൊണ്ട് വേണ്ട എന്ന് വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
സി.ബി.ഐ അന്വേഷണത്തെ പലപ്പോഴും പാര്‍ട്ടി സ്വാഗതം ചെയ്തിട്ടുണ്ടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. താജ് ഇടനാഴിക്കേസില്‍ സി.ബി.ഐ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നതാണ്. മാറാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ പാര്‍ട്ടിക്ക് നിലപാടുണ്ടോയെന്നും വി.എസ് കത്തില്‍ ചോദിക്കുന്നു.
Comments