You are Here : Home / News Plus

സാമ്പത്തിക തിരിമറി: മുതിര്‍ന്ന അംഗത്തെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു

Text Size  

Story Dated: Saturday, November 15, 2014 03:38 hrs UTC

സാമ്പത്തിക തിരിമറിയും മോഷണവും നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ മുതിര്‍ന്ന അംഗത്തെ തലയറുത്ത് കൊന്നു. സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജലയ്ബീബ് അബു മുന്താതര്‍ എന്ന സിറിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഭീകരര്‍ പിന്നീട് കെട്ടിത്തൂക്കി. കൊല്ലപ്പെട്ടയാളുടെ ഫോട്ടോയും വിവരങ്ങള്‍ അടങ്ങിയ കുറിപ്പും ഐ എസ് ഭീകരര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്തു. ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ഭീകരര്‍ കുറിപ്പില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.