You are Here : Home / News Plus

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ് വീണ്ടും സുപ്രീംകോടതിയില്‍

Text Size  

Story Dated: Saturday, November 15, 2014 03:37 hrs UTC

ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് വി.എസ് അപേക്ഷയില്‍ ആവശ്യപ്പെടുന്നു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് അന്വേഷണത്തില്‍ ഇടപെട്ടെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടണമെന്നും ഹര്‍ജിയിലുണ്ട്.
ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് ജേക്കബ് പുന്നൂസ് എ.ജിയുമായി പങ്കുവെച്ചു. ഇത് എന്തിനാണെന്ന് വ്യക്തമാക്കണം. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.