You are Here : Home / News Plus

സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് പിണറായി

Text Size  

Story Dated: Saturday, November 15, 2014 05:52 hrs UTC

തിരുവനന്തപുരം: കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനെതിരെ സമരം ചെയ്യുന്ന വിഷയത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതാണ് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചക്ക് വന്നത്.
ബാര്‍ കോഴ സമരം സംബന്ധിച്ച് അന്തിമ തീരുമാനം എല്‍.ഡി.എഫ് എടുക്കുമെന്ന് യോഗത്തിനുശേഷം പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. പാര്‍ട്ടി തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ അറിയിക്കുമെന്നും പിണറായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.