You are Here : Home / News Plus

പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

Text Size  

Story Dated: Saturday, November 15, 2014 05:59 hrs UTC

തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്. പീരുമേട് താലൂക്കിലെ 129 കുടുംബങ്ങളോടാണ് ഇന്നു രാത്രി തന്നെ മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 92 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
കുമളി, കാഞ്ചിയാര്‍, പീരുമേട്, മഞ്ചുമല, വള്ളകടവ്, അയ്യന്‍കോവില്‍ തുടങ്ങി എട്ടിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇവ സബ് കലക്ടര്‍മാരുടെ നിയന്ത്രണത്തിലായിരിക്കുമെന്നും കലക്ടറുടെ താല്‍കാലിക ചുമതലയുള്ള എ.ഡി.എം മോഹനന്‍പിള്ള അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.