You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു

Text Size  

Story Dated: Sunday, November 16, 2014 06:39 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞുതുടങ്ങി. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞതും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതുമാണ് ജലനിരപ്പില്‍ കുറവ് വരാന്‍ കാരണം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായ ഏതു പ്രത്യേക സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണസേനയെ സജ്ജമാക്കിയിരുന്നു. ജലനിരപ്പു ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തരമായ മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പെരിയാര്‍ തീരത്തെ കുടുംബങ്ങള്‍ മാറി താമസിക്കാന്‍ വിസമ്മതിച്ചു.
സെക്കന്‍ഡില്‍ 3357 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 900 ഘനയടി വെള്ളമാണു തമിഴ്‌നാട് കൊണ്ടുപോകുന്നത്.
ഏതുവിധേനയും ജലനിരപ്പ് 142 അടിയിലാക്കി സുപ്രീംകോടതി ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാനാണു തമിഴ്‌നാട് ലക്ഷ്യമിടുന്നത്. ഇതുവഴി അണക്കെട്ട് ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദത്തിന്റെ മുനയൊടിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്നു സുപ്രീംകോടതിയില്‍ ആവശ്യപ്പെടാനും ഇത് ഉപകരിക്കുമെന്നാണ് തമിഴ്‌നാടിന്റെ നിഗമനം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.