You are Here : Home / News Plus

രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ

Text Size  

Story Dated: Sunday, November 16, 2014 06:55 hrs UTC

പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ. പ്രാഥമീക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോളാണ് അന്വേഷണത്തിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.
അടച്ചിട്ടിരുന്ന ക്വാറി തുറക്കാന്‍ അനുമതി നല്‍കുന്നതിന് 20 ലക്ഷം രൂപ കോഴ എസ്പി ആവശ്യപ്പെട്ടെന്നും ഇതില്‍ 17 ലക്ഷം രൂപ ഇടനിലക്കാരന്‍ വഴി നല്‍കിയെന്നുമായിരുന്നു ആരോപണം. സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തില്‍ ആരോപണത്തില്‍ കഴമ്പുണ്‌ടെന്നും എസ്പിയെ സസ്‌പെന്റ് ചെയ്യണമെന്നും ശിപാര്‍ശയില്‍ പറയുന്നു. പണം വാങ്ങിയശേഷം രാഹുല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങിയതായും അന്വേഷണത്തില്‍ കണ്‌ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.