You are Here : Home / News Plus

വെല്ലുവിളിച്ച്‌ തമിഴ്നാട്‌ ;ജലനിരപ്പ് 142 അടിയാക്കും

Text Size  

Story Dated: Sunday, November 16, 2014 09:15 hrs UTC

 മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുവാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് തമിഴ്‌നാടിന്റെ നിലപാട് കത്തിലൂടെ അറിയിച്ചിരിക്കുന്നത്.ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീം കോടതിയുടെ അനുമതിയുണ്ട്. ഇത് നടപ്പിലാക്കാന്‍ കേരളം സഹകരിക്കണമെന്നും പനീര്‍ശെല്‍വം കത്തില്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകര്‍ മുല്ലപ്പെരിയാറിലെ വെള്ളത്തെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ നിലവില്‍ ജലനിരപ്പ് കുറയ്ക്കുവാന്‍ സാധ്യമല്ലെന്നും പനീര്‍ശെല്‍വം കത്തില്‍ പറയുന്നു.
 

    Comments

    Alex Vilanilam Koshy November 16, 2014 03:30
    Nothing will happen! 
     
    It is only a  ploy created by politicians.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.