You are Here : Home / News Plus

ടാങ്കര്‍ലോറി ജീപ്പിലിടിച്ച് ശബരിമല തീര്‍ഥാടകന്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

Text Size  

Story Dated: Monday, November 17, 2014 04:03 hrs UTC

ഗ്യാസ് ടാങ്കര്‍ ലോറി ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസില്‍ ഇടിച്ച് ഒരാള്‍ തത്ക്ഷണം മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളും പരിക്കേറ്റവരും കര്‍ണാടകയിലെ ഹുബ്ബള്ളി സ്വദേശികളാണ്.

ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ദേശീയപാതയില്‍ പൂക്കാടിനും തിരുവങ്ങൂരിനുമിടയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ടാങ്കര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ക്വാളിസില്‍ ഇടിക്കുകയായിരുന്നു. ആറുപേരാണ് ക്വാളിസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നയാളാണ് തത്ക്ഷണം മരിച്ചത്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.