You are Here : Home / News Plus

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചു

Text Size  

Story Dated: Monday, November 17, 2014 08:05 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍്റെ അളവ് കുറച്ചു. 900 ഘനയടിയില്‍ നിന്നും 150 ഘനയടിയായാണ് അളവ് കുറച്ചത്. മഴ മാറിയതോടെ അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്ന ജലത്തിന്‍്റെ അളവില്‍ കുറവുണ്ടായതാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍്റെ അളവ് കുറക്കാന്‍ കാരണമെന്ന് തമിഴ്നാട് അറിയിച്ചു. ഡാമിലേക്ക് ഒഴുകിയത്തെുന്ന വെള്ളത്തിന്‍്റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനെ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.