You are Here : Home / News Plus

മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് പി.ജെ ജോസഫ്‌

Text Size  

Story Dated: Monday, November 17, 2014 08:08 hrs UTC

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍നന പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ മന്ത്രി പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം വന്നാല്‍ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും യോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നാല്‍ കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍ മഞ്ചുമല എന്നീ ഗ്രാമങ്ങളെയാണ് പ്രശ്‌നം നേരിട്ട് ബാധിക്കുക. ഈ ഗ്രാമങ്ങളിലുള്ള 2000 ത്തില്‍പരം ജനങ്ങള്‍ക്ക് അടിയന്തിരഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ ലൈറ്റുകളിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.