You are Here : Home / News Plus

ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു

Text Size  

Story Dated: Tuesday, November 18, 2014 03:47 hrs UTC

 2003-ലെ കേരള പരിസ്ഥിതി ദുര്‍ബലപ്രദേശ (ഇ.എഫ്.എല്‍.) നിയമം ഭരണഘടനാനുസൃതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. നഷ്ടപരിഹാരം നല്‍കാതെ തന്നെ സര്‍ക്കാറിന് വനഭൂമി ഏറ്റെടുക്കാമെന്ന നിയമ വ്യവസ്ഥയും ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മാണത്തിന് അധികാരമില്ലെന്നും പാര്‍ലമെന്റിനാണ് അധികാരമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി നിരസിച്ചു. 2003-ലെ കേരള വനം (പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുത്ത് സംരക്ഷിക്കല്‍) നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ തള്ളി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.