You are Here : Home / News Plus

ചാരക്കേസ് ; എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് പത്മജ

Text Size  

Story Dated: Tuesday, November 18, 2014 05:50 hrs UTC

ചാരവൃത്തികേസില്‍ താന്‍ ബലിയാടായെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കേസ് സംബന്ധിച്ച് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് പത്മജ ആവശ്യപ്പെട്ടു.

കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് കാത്തിരിക്കുകയാണ്. നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പത്മജ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.