You are Here : Home / News Plus

മോദി ഇപ്പോള്‍ ഒരു എന്‍.ആര്‍.ഐ ആയി മാറിയിരിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ്

Text Size  

Story Dated: Tuesday, November 18, 2014 12:00 hrs UTC

ത്രിരാഷ്ട്ര പര്യടനത്തിലുള്ള നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. നിരന്തരം വിദേശ യാത്ര നടത്തുന്ന മോദി ഇപ്പോള്‍ ഒരു എന്‍.ആര്‍.ഐ ആയി മാറിയിരിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. നമ്മുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സമയത്താണ് മോദി വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്. വിദേശത്ത് മോദിയുടെ ജനകീയത കുതിച്ചുയരുകയാണെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുകയാണെന്നും ലാലുപ്രസാദ് പറഞ്ഞു.

മോദിയുടെ വിദേശ പര്യടനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷത്തുനിന്നുള്ള അവസാനത്തെ സ്വരമാണ് ലാലുപ്രസാദിന്‍െറത്. വിദേശ രാജ്യങ്ങളിലെ മോദിയുടെ ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ ചോദ്യം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ജനങ്ങളെ ഇന്ത്യയില്‍ നിന്നെത്തിച്ചതാണെന്നാണ് ഖുര്‍ഷിദ് ആരോപിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.