You are Here : Home / News Plus

ലൈബീരിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ യുവാവില്‍ എബോള വൈറസ്

Text Size  

Story Dated: Wednesday, November 19, 2014 03:47 hrs UTC

എബോള രോഗം ഭേദമായശേഷം ലൈബീരിയയില്‍നിന്ന് ഡല്‍ഹിയിലെത്തിയ യുവാവില്‍ വീണ്ടും എബോള വൈറസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്താവളത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. രോഗം പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.

നവംബര്‍ 10നാണ് 26 വയസ്സ് പ്രായംവരുന്ന ലൈബീരിയില്‍ ജോലിയുള്ള ഇന്ത്യക്കാരനായ യുവാവ് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം രോഗം ഭേദമായെന്ന സാക്ഷ്യപത്രമുണ്ടായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. രക്തത്തിലും വൈറസ് കണ്ടെത്തിയില്ല. എന്നാല്‍, പിന്നീട് ബീജത്തില്‍ വൈറസ് കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ നിര്‍ബന്ധിതമായ ചികിത്സാകേന്ദ്രത്തിലാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.