You are Here : Home / News Plus

ഫിജിക്ക് 50 ലക്ഷം ഡോളര്‍ ധനസഹായം- മോദി

Text Size  

Story Dated: Wednesday, November 19, 2014 09:04 hrs UTC

ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ പങ്കാളിത്തമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിജി സന്ദര്‍ശനത്തിനെത്തിയ മോദി അമ്പതുലക്ഷം ഡോളര്‍ (30.9 കോടി രൂപ) ധനസഹായവും പ്രഖ്യാപിച്ചു. ഇതിനു പുറമെ വിവിധ മേഖലകളിലായി ഏഴ് കോടി ഡോളറിന്റെ (432.74 കോടി രൂപ) വായ്പയും നല്‍കും.

മാറുന്ന ആഗോളമാര്‍ക്കറ്റിന് അനുകൂലമായി നീങ്ങുന്ന ഫിജിയുടെ പങ്കാളിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. നിലവിലുള്ള വ്യവസായങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യുവാക്കള്‍ക്കുവേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയുടെ സഹകരണമുണ്ടാകും- ഫിജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.