You are Here : Home / News Plus

ടി.ഒ സൂരജിന്റെയും ബന്ധുക്കളുടെയും 10 ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് പരിശോധിക്കും

Text Size  

Story Dated: Thursday, November 20, 2014 05:48 hrs UTC

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജിന്റെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ ലഭിച്ചു. റെയ്ഡില്‍ കണ്ടെത്തിയ 10 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ടുകളിലെ നിക്ഷേപം എത്രയെന്ന് വിജിലന്‍സ് സംഘം വ്യാഴാഴ്ച പരിശോധന തുടങ്ങും.

ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. ബാങ്ക് നിക്ഷേപവും ഫ്ലൂറ്റുകളും വസ്തുക്കളുമായി 7.35 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് സൂരജ് സര്‍ക്കാറിനെ അറിയിച്ചത്. എന്നാല്‍ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് ആസ്തി സൂരജിനുണ്ടെന്നാണ് വിജിലന്‍സ് ഇതുവരെ കണ്ടെത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.