You are Here : Home / News Plus

പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, November 22, 2014 03:46 hrs UTC

കറാച്ചിയില്‍ പാക്കിസ്ഥാന്‍ വ്യോമസേന(പിഎഎഫ്)യുടെ വിമാനം തകര്‍ന്ന് വീണു പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലന ദൗത്യത്തിന്റെ ഭാഗമായ വിമാനമാണ് അപകടത്തില്‍ പെട്ടത്. പരിശീലന പറക്കലിനിടെ കറാച്ചിക്കു സമീപമുള്ള ഗദാപ് മേഖലയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വ്യോമസൈനികോദ്യോഗസ്ഥന്‍ തന്‍വീര്‍ അഹമ്മദാണ് മരിച്ചത്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പിഎഎഫ് ഉത്തരവിട്ടു. ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന വിമാനം അപകടത്തില്‍ പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.