You are Here : Home / News Plus

മുല്ലപ്പെരിയാര്‍: കേരളസംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

Text Size  

Story Dated: Sunday, November 23, 2014 08:51 hrs UTC

മുല്ലപ്ലെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ഗ്യാലറിയില്‍ കയറുന്നതില്‍ നിന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കേരളാ സംഘത്തെ തടഞ്ഞത്. അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ എത്തിയതായിരുന്നു കേരളാ സംഘം. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 141.25 അടിയായാണ് ജലനിരപ്പ് കുറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.