You are Here : Home / News Plus

വിശുദ്ധപദവിയില്‍

Text Size  

Story Dated: Sunday, November 23, 2014 10:14 hrs UTC

വത്തിക്കാന്‍: ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സിഎംസി സഭാംഗം വാഴ്ത്തപ്പെട്ട എലുവത്തിങ്കല്‍ എവുപ്രാസ്യമ്മയേയും അടക്കം ആറു പുണ്യാത്മാക്കള്‍ വിശുദ്ധപദവിയില്‍.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്ന് പത്തൊന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധരുടെ ാമകരണ ടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിാള്‍ ആഞ്ചെലോ അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പോസ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, മറ്റു ാലു വാഴ്ത്തപ്പെട്ടവരുടെയും പോസ്റുലേറ്റര്‍മാര്‍, കര്‍ദിാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അുഗതായാണു മാര്‍പാപ്പ എത്തിയത്. ാമകരണ സംഘത്തലവന്‍ കര്‍ദിാള്‍ അമാത്തോ, ആറു വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചുകൊണ്ട് അവരുടെ ലഘു ജീവിതചരിത്രം വിവരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയ ജീവിതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയും ശ്ളൈഹികാധികാരമുപയോഗിച്ചു വിശുദ്ധരായി പ്രഖ്യാപിച്ചു. ഇറ്റലിക്കാരായ ജൊവാി അന്തോണിയോ ഫെറീ, അമാത്തോ റങ്കോണി, ിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരാണ് ചാവറയച്ചും എവുപ്രാസ്യാമ്മയ്ക്കുമൊപ്പം വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ചങ്ങാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവരും മറ്റു മെത്രാന്മാരും മാര്‍പാപ്പയുടെ സഹകാര്‍മികരാണ്. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ തിരുശേഷിപ്പ് വൈസ് പോസ്റുലേറ്റര്‍ ഫാ. ജയിംസ് മഠത്തിക്കണ്ടം സിഎംഐയും, വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയര്‍ ജറല്‍ സിസ്റര്‍ സാങ്റ്റയും അള്‍ത്താരയിലേക്കു സംവഹിച്ചു. തുടര്‍ന്നു പരിശുദ്ധ പിതാവ് ഗ്ളോറിയ സ്തുതിപ്പ് ആരംഭിക്കുകയും ഗായകസംഘത്തോടൊപ്പം ഏവരും ഏറ്റുപാടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.