You are Here : Home / News Plus

ചേതന്‍ ഭഗതിന്‍െറ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍

Text Size  

Story Dated: Sunday, November 23, 2014 05:00 hrs UTC

ന്യൂഡല്‍ഹി: ചേതന്‍ഭഗതിന്‍െറ പുതിയ നോവല്‍ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍. ഇംഗ്ളീഷ് ഭാഷാപഠന സ്ഥാപനമായ ബ്രിട്ടീഷ് ലിംഗയുടെ ഡയറക്ടര്‍ ഡോ. ബീര്‍ബല്‍ ജായാണ് ആരോപണവുമായി രംഗത്തത്തെിയത്. 'ഇംഗ്ളീഷിയ ബോലി' എന്ന തന്‍െറ നാടകത്തിന്‍െറ പകര്‍പ്പാണ് ചേതന്‍ ഭഗതിന്‍െറ നോവലെന്ന് ബീര്‍ബല്‍ അവകാശപ്പെട്ടു.
ചേതന്‍ ഭഗത് സ്ഥാപനം സന്ദര്‍ശിച്ചിരുന്നു. തന്‍െറ കുറേ പുസ്തകങ്ങള്‍ അന്ന് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. അക്കൂട്ടത്തില്‍ ഇംഗ്ളീഷിയ ബോലിയും ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് വേഗത്തില്‍ ഇംഗ്ളീഷ് സംസാരിച്ച് പഠിക്കുന്നതിന് വേണ്ടി എഴുതിയ നാടകമാണ് ഇംഗ്ളീഷ് ബോലിയെന്നും ബീര്‍ബല്‍ പറഞ്ഞു.
ഇംഗ്ളീഷിയ ബോലി പുറത്തിറങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. ചേതന്‍ ഭഗതിനെതിരെ വക്കീല്‍ നോട്ടീസയക്കുമെന്നും ബീര്‍ബല്‍ ജാ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.