You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു

Text Size  

Story Dated: Monday, November 24, 2014 04:41 hrs UTC

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു. ജലം കൊണ്ടു പോകുന്നതിന്‍റെ അളവ് തമിഴ്നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം.വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. സെക്കന്‍ഡില്‍ 1000 ഘനയടിയില്‍ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കന്‍ഡില്‍ 2020 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

അതേസമയം, അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവറിയാന്‍ കേരളം മഴമാപിനി യന്ത്രം സ്ഥാപിച്ചു.ജലനിരപ്പ് 140 ന് മുകളിലെത്തുമ്പോള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്ന ഉന്നതതല സമിതി അംഗങ്ങള്‍ ഇന്ന് 11ന് അണക്കെട്ടിലെത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.