You are Here : Home / News Plus

മദ്യവില്‍പനക്കാരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ട -സുധീരന്‍

Text Size  

Story Dated: Monday, November 24, 2014 06:40 hrs UTC

മദ്യ വില്‍നക്കാരുടെ വോട്ട് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇത് സംബന്ധിച്ച പാര്‍ട്ടി സമിതികളില്‍ കൂടിയാലോചിച്ച ശേഷം ഒൗദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രക്കിടെ കൊച്ചിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ വില്‍പനക്കാരുടെ പണവും വോട്ടും വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മദ്യ വര്‍ജനമാണ് മുന്നണിയുടെ നയമെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍െറ വാദം സുധീരന്‍ തിരുത്തി. മദ്യ വര്‍ജനമല്ല, മദ്യ നിരോധമാണ് യു.ഡി.എഫിന്‍െറ പ്രഖ്യാപിത നയമെന്ന് അദ്ദേഹം പറഞ്ഞു.

മദ്യപാനികള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ഇത് കള്‍ശനമായി നടപ്പാക്കും. മദ്യവില്‍പനക്കാരില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുടമകളായ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടോ എന്നകാര്യം അറിയില്ലെന്നും  സുധീരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.