You are Here : Home / News Plus

ലുധിയാന സിവില്‍ ആശുപത്രിയില്‍ നാലു നവാജാത ശിശുക്കള്‍ മരിച്ചു

Text Size  

Story Dated: Monday, November 24, 2014 06:42 hrs UTC

പഞ്ചാബിലെ ലുധിയാന സിവില്‍ ആശുപത്രിയില്‍ നവജാത ശിശുമരണം. ഞായറാഴ്ച ആശുപത്രിയില്‍ നാലു നവജാത ശിശുക്കളാണ് മരിച്ചത്. പ്രസവത്തിനിടയിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍മാര്‍ അടുത്തില്ലായിരുന്നുവെന്നും ആശുപത്രിയിലെ ക്ളാസ് ഫോര്‍ ജീവനക്കാരാണ് പ്രസവമെടുത്തതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ലുധിയാന സിവില്‍ ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ഭാഗം പ്രവര്‍ത്തനമാരംഭിച്ച് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ശിശുമരണങ്ങള്‍ നടക്കുന്നത്. ശിശു മരണം ചികിത്സാ പിഴവല്ളെന്നും കുഞ്ഞുങ്ങള്‍ പ്രസവസമയത്തു തന്നെ മരിച്ചിരുന്നുവെന്നും ആശുപത്രി ഗൈനക്കോളജി വകുപ്പ് മേധാവി അല്‍ക്ക മിത്തല്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.