You are Here : Home / News Plus

പക്ഷിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Text Size  

Story Dated: Tuesday, November 25, 2014 04:02 hrs UTC

 സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലും കോട്ടയത്തും താറാവുകള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടെത്തി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ മുഴുവന്‍ ചുട്ടുകരിക്കും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും.

എച്ച് -5 വിഭാഗത്തിലെ വൈറസ് പരത്തുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സമൂലമാണ് താറാവുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. എച്ച്-5എന്‍-1, എച്ച്-5എന്‍-2 തുടങ്ങിയ വൈറസുകളിലേതെങ്കിലുമൊന്നാണ് താറാവുകളെ ബാധിച്ചിരിക്കുന്നതെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന വിവരം. ഈ വൈറസുകള്‍ മനുഷ്യരിലേക്കും പടരാം. സമയത്ത് ചികിത്സ കിട്ടിയില്ലെങ്കില്‍ മരണസാധ്യതയുള്ളതുമാണ്.

എന്നാല്‍, താറാവുമുട്ടയോ മാംസമോ പാചകം ചെയ്ത് കഴിക്കുന്നതിന് കുഴപ്പമില്ല. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്താല്‍ വൈറസുകള്‍ നശിച്ചുപൊയ്‌ക്കൊള്ളുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ആലപ്പുഴയില്‍ അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളില്‍ താറാവ് വില്പന നിരോധിച്ചു.
ആലപ്പുഴയിലെ പുറക്കാട് വട്ടക്കായല്‍, തലവടി, കൈനകരി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലണമെന്നാണ് നിര്‍ദേശം. ആലപ്പുഴയില്‍ 14 കേന്ദ്രങ്ങളിലെ വളര്‍ത്തുപക്ഷികളെ കൊല്ലും. ഇതിനായി ദ്രുതകര്‍മസേന രൂപവത്കരിച്ചു. ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ കരുതല്‍ മേഖല (ബഫര്‍ സോണ്‍)യായി പ്രഖ്യാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.