You are Here : Home / News Plus

പക്ഷിപ്പനി; ഇന്ന് ഉന്നതതലയോഗം

Text Size  

Story Dated: Tuesday, November 25, 2014 04:03 hrs UTC

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിച്ചു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് യോഗം. മരുന്നും മറ്റ് മുന്‍കരുതലുകളും സ്വീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പിനും നിര്‍ദേശം നല്‍കി.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ സ്വീകരിച്ചതായി ഇതുസംബന്ധിച്ച് ചേര്‍ന്ന ആരോഗ്യവകുപ്പ ്അധികൃതരുടെ യോഗത്തിനുശേഷം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ എര്‍െപ്പടുത്താന്‍ ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മരുന്നിനും മറ്റുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായവും തേടിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.