You are Here : Home / News Plus

ബാര്‍കോഴ: അന്വേഷണം നീട്ടി മാണിയെ രക്ഷിക്കാന്‍ ശ്രമമെന്ന് വി.എസ്

Text Size  

Story Dated: Tuesday, November 25, 2014 07:23 hrs UTC

ബാര്‍കോഴ ആരോപണത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോയി ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടത്തി കോഴവിവാദത്തില്‍ ഉള്‍പെട്ടവരെ പുറത്ത് കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതുമുന്നണി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി അഴിമതി കഥകളാണ് പുറത്ത് വന്നത്. അതില്‍ പ്രധാനപ്പെട്ട അഴിമതിയാണ് ബാര്‍ കോഴ. മാണി ഒരുകോടി രൂപ വാങ്ങിയതായി ബാര്‍ ഉടമ തന്നെയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ കൂടി പുറത്ത് വന്നതാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍െറ കത്ത് കിട്ടിയെന്ന് സമ്മതിച്ച മുഖ്യമന്ത്രി മാണിയുടെ അഴിമതി ആരോപണം നിഷേധിക്കുകയായിരുന്നു - വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.