You are Here : Home / News Plus

കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു

Text Size  

Story Dated: Tuesday, November 25, 2014 07:27 hrs UTC

പ്രമുഖ കഥക് നര്‍ത്തകി സിതാര ദേവി (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ജസ്ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ1.30 നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്
1920 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച സിതാര ദേവി ബോളിവുഡ് സിനിമകളിലെ കഥക് നൃത്തത്തോടെയാണ് പ്രശസ്തയായത്. സംവിധായകന്‍ കെ.ആസിഫായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് പ്രതാപ് ബാരോത്തിനെ വിവാഹം കഴിച്ചു. പദ്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.