സുനന്ദപുഷ്കറിന്റെ ചിതാഭസ്മം കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ വഴുതക്കാട്ടെ വസതിയില്‍ ചിതാഭസ്മം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ചിതാഭസ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ശശിതരൂരിന്റെ ദുഖത്തില്‍ പങ്കുചേരാനും മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉള്‍പ്പടെ നിരവധി പേര് എത്തി. ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, ഷിബുബേബി ജോണ്‍, അടുര്‍പ്രകാശ് എന്നിവരും വസതിയില്‍ എത്തി.
Comments