സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച സരിത എസ്. നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. അഭിഭാഷകരുമായി നിയമപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തതിനുശേഷം പരസ്യപ്രതികരണം നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നാണ് സൂചന.
ഞായറാഴ്ച സരിത മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന് അറിയിച്ചിരുന്നു. ആലപ്പുഴയിലോ തിരുവനന്തപുരത്തോ വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
രണ്ട് ദിവസത്തിനകം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കുമെന്ന് വെള്ളിയാഴ്ച ജയില്‍മോചിതയായശേഷം സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Comments