ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് സംഘട്ടനം. ദേവസ്വം ഭരണസമിതിയംഗം രാജുവും ജീവനക്കാരനായ സുനില്‍കുമാറുമാണ് ചുറ്റമ്പലത്തില്‍ ഏറ്റുമുട്ടിയത്. മുന്‍മന്ത്രി കെ.കെ. രാമചന്ദ്രന് മാസ്റ്ററുടെ മകനാണ് സുനില്‍കുമാര്‍. രാജു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്തയാളാണ്. ക്ഷേത്രത്തില്‍ ഇന്ന് ഉത്സവ ബലിയാണ്. ക്ഷേത്രത്തിനകത്ത് ചോര ചിന്തുന്ന സംഘട്ടനമുണ്ടായ സ്ഥിതിക്ക് പുണ്യാഹം നടത്തുന്നതിനെക്കുറിചുള്ള ആലോചനയിലാണ് ബന്ധപ്പെട്ടവര്‍.
Comments