ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് കണ്ടെന്ന് ക്ഷേത്ര ജീവനക്കാരന്‍െറ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ക്ഷേത്രജീവനക്കാരന് പത്മനാഭ ദാസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വര്‍ണം കടത്തിയതിനെകുറിച്ച് പരാതിപ്പെട്ടതിന്‍െറ പ്രതികാരമായി തനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായും പത്മനാഭ ദാസന് വ്യക്തമാക്കി. തഞ്ചാവൂരിലെ ജ്വല്ലറി ഉടമയാണ് ക്ഷേത്രത്തിലെ സ്വര്‍ണം മണലില്‍ കലര്‍ത്തി കടത്തിയത്. കൂടാതെ തിരുവാഭരണങ്ങളും ആട്ടവിളക്കുകളും ക്ഷേത്രത്തില്‍ നിന്ന് കടത്തിയിട്ടുണ്ട്. ഇത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ അറിവോടെയാണെന്നും പത്മനാഭ ദാസന് പറയുന്നു.
Comments