തെഹല്‍ക്ക മുന്‍പത്രാധിപന്‍ തരുണ്‍ തേജ്പാലിന്‍െറ ഇടക്കാല ജാമ്യം സൂപ്രീംകോടതി ജൂണ്‍ 27 വരെ നീട്ടി. അമ്മയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ മെയ് 19ന് കോടതി തേജ്പാലിന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യത്തിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വൈകിയത് കാരണം കൃത്യസമയത്ത് തേജ്പാലിന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല. ജാമ്യം നല്കുന്നതില് ഗോവ പൊലീസിന്‍െറ ഭാഗത്തുണ്ടായ വീഴ്ചയെ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചു.മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദാണ് തേജ്പാലിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 30നാണ് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Comments