നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്ലാമാബാദില് ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് ഷെരീഫ് ഇങ്ങനെ അറിയിച്ചത്. അതിര്‍ത്തിയില്‍ പ്രകോപനം നടത്തുന്നത് ഇന്ത്യയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനത്തിനു വേണ്ടിയുള്ള പാക്കിസ്ഥാന്റെ ആഹ്വാനത്തില്‍ തെറ്റിദ്ധാരണ വേണെ്ടന്ന് ഷെരീഫിനെ ഉദ്ധരിച്ച് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments