അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ജയലളിതയെ ജാമ്യത്തില്‍ വിടാനായി വിചാരണ കോടതി പ്രത്യേക ഉത്തവ് ഇറക്കി. കോടതി ഉത്തരവ് എത്തിയാലുടന്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ജയ പുറത്തിറങ്ങും. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളിയാഴ്ച വൈകീട്ട് ബാംഗ്ലൂരിലെ പ്രത്യേക കോടതി പിരിയുന്നതിനകം എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും കഴിഞ്ഞില്ല. അതിനാലാണ് വെള്ളിയാഴ്ച ജയില്‍ വിടാന്‍ കഴിയാതിരുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വെള്ളിയാഴ്ച അഞ്ചരയ്ക്കകം ബാംഗ്ലൂരിലെ കോടതിയിലെത്തിക്കുമെന്ന് കരുതിയിരുന്നു.
രാത്രി മുതല്‍ പരപ്പന അഗ്രഹാര ജയിലിലും പരിസരത്തും പ്രത്യേക സുരക്ഷാസംവിധാനമൊരുക്കിയിരിക്കുകയാണ്. ജാമ്യം കിട്ടിയാല്‍ ജയക്ക് സഞ്ചരിക്കാനായി പ്രത്യേക വാഹനങ്ങള്‍ ജയിലില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും എച്ച്.എന്‍.എല്‍ വിമാനത്താവളത്തില്‍ എത്തി പ്രത്യേക വിമാനത്തില്‍ ചെന്നൈയ്ക്ക് പോകുമെന്നാണ് സൂചന.
Comments