മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മദ്യ നിരോധനം എന്നത് പ്രായോഗീകമല്ല. ലോകത്ത് മദ്യ നിരോധനം പ്രഖ്യാപിച്ച ഒരിടത്തും അതു വിജയിച്ചിട്ടില്ല. മദ്യ നിരോധനം മൂലം മദ്യാസക്തി കുറയുമെന്ന വാദം ശരിയല്ലെന്നും പിണറായി പറഞ്ഞു.മദ്യനിരോധനത്തെ കുറിച്ച് പഠിച്ച സമിതികളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും ഇതില്‍ ഒരു സമിതിയും മദ്യം നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു. മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് വേണ്ടെതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments