You are Here : Home / News Plus

.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ

Text Size  

Story Dated: Wednesday, November 05, 2014 09:15 hrs UTC

ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ. ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാട് ആവര്‍ത്തിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നത്.
ബാര്‍ കോഴയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളി. ആരോപണമുയര്‍ന്നതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് സര്‍ക്കാര്‍ നടപടികളും തുടങ്ങി. പിന്നീട് അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പട്ടു. അദ്ദേഹത്തിന് ഓരോ സമയത്തും ഓരോ തോന്നലാണെന്നും അദ്ദേഹം നിലപാട് മാറ്റുന്നതുപോലെ തനിക്ക് പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.\

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.