You are Here : Home / News Plus

ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികക്കെതിരെ നടപടി

Text Size  

Story Dated: Thursday, November 06, 2014 05:04 hrs UTC

കണ്ണൂര്‍: ചുംബന സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍ക്കാര്‍ അധ്യാപികക്കെതിരെ നടപടിക്ക് നീക്കം. ചെറുതാഴം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രൈമറി വിഭാഗം അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ എം. സുല്‍ഫത്തിനെതിരെയാണ് പി.ടി.എയും ഒരു വിഭാഗം അധ്യാപകരും രംഗത്തെത്തിയത്.
അധ്യാപികയുടെ സ്വഭാവം അവരുടെ പദവിക്ക് യോജിച്ചതല്ളെന്ന് പ്രധാനാധ്യാപകന്‍ എം. മോഹനന്‍ പറഞ്ഞു. അധ്യാപികക്കെതിരെ വിദ്യാര്‍ഥികളും മറ്റ് അധ്യാപികരും രംഗത്തു വന്നിട്ടുണ്ട്. വിഷയം സ്കൂള്‍ വികസനസമിതി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇടാനുള്ള അധ്യാപികയുടെ അവകാശത്തെ ചോദ്യം ചെയ്യാനില്ളെന്നും മോഹനന്‍ വ്യക്തമാക്കി.
വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് അവമതിപ്പുണ്ടാക്കുന്ന നീക്കമാണ് അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പി.ടി.എ പ്രസിഡന്‍റ് പി.വി ഗംഗാധരനും വികസന സമിതി അധ്യക്ഷന്‍ പി. ദാമോദരനും ചൂണ്ടിക്കാട്ടി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പി.ടി.എയും മറ്റ് അധികാരികളും ശ്രമിക്കുന്നതായി അധ്യാപിക സുല്‍ഫത്ത് പ്രതികരിച്ചു. ലൈംഗികാപവാദ കേസില്‍ പ്രതിയായ അധ്യാപകനെ സംരക്ഷിക്കാനുള്ള അധികാരികളുടെ ശ്രമത്തെ എതിര്‍ത്തതാണ് പുതിയ ആരോപണത്തിന് പിന്നിലെന്നും അധ്യാപിക പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അധ്യാപിക ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.