You are Here : Home / News Plus

കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു; 21 പുതിയ മന്ത്രിമാര്‍

Text Size  

Story Dated: Sunday, November 09, 2014 09:39 hrs UTC

 നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്ക് നാല് കാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 14 സഹമന്ത്രിമാരും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ നേതാവെന്ന് അറിയപ്പെടുന്ന പരീക്കര്‍ പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് സൂചന.

ശിവസേന എം.പി സുരേഷ് പ്രഭു, ജഗത് പ്രകാശ് നഡ്ഡ, ബിരേന്ദ്രസിങ് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സഹമന്ത്രിമാരായി തെലങ്കാനയിലെ ബിജെപി എംപി ബണ്ടാരു ദത്തത്രയ, രാജീവ് പ്രതാപ് റൂഡി, മുക്താര്‍ അബ്ബാസ് നഖ്‌വി, മഹേഷ് ശര്‍മ്മ, രാം ക്രിപാല്‍ യാദവ്, എച്ച്. പി ചൗധരി, സന്‍വാര്‍ ലാല്‍ ജത് , മോഹന്‍ കുന്ദാരിയ, ഗിരിരാജ് സിങ് , ഹന്‍സ് രാജ് അഹീര്‍, രാം ശങ്കര്‍ ഖത്തേരിയ, വൈ.എസ്. ചൗധരി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബുള്‍ സുപ്രിയോ, സദ് വി നിരജ്ഞന്‍ ജ്യോതി, വിജയ് സാമ്പ്‌ല എന്നിവര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.