യു.പി.എ വിപുലീകരണ കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എ.കെ ആന്റണി കത്തയച്ചു. സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകളെ കുറിച്ച് രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്നും ആന്റണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
Comments