മിസോറമിലെ ഏക ലോക്സഭാ സീറ്റിലേയ്ക്കും ഒരു നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ രണ്ടാം ഘട്ടമായ ഏപ്രില്‍ ഒന്‍പതിന് നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ചില സംഘടനകള്‍ ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്നാണ് ഇന്നത്തേയ്ക്ക് മാറ്റിവച്ചത്. ഹ്രാങ്തുര്സോ നിയമസഭാ മണ്ഡലത്തിലേയ്ക്കാണ് ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 25ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ച മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. വന്ലാലാവ്പുയി ചാവ്ങ്തുവാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട യു.ഡി. എഫിന്റെ എച്ച്. ലാല്ദുഹാവ്വയാണ് എതിരാളി. ഭരണകക്ഷിയായ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എട്ട് പാര്‍ട്ടികളുടെ മുന്നണിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പി., മിസോ നാഷണല്‍ ഫ്രണ്ട്, സോറം നാഷണലിസ്റ്റ് പാര്‍ട്ടി, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മാരലാന്ഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഹമാര്‍ പീപ്പിസ് കോണ്‍ഫ്രറന്‍സ്, പയിതെ ട്രൈബല്‍ കൗണ്‍സില്‍ എന്നിവയാണ് മുന്നണിയുടെ സഖ്യകക്ഷികള്‍ .
Comments