തിരുവനന്തപുരത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പൊന്മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു അപകടം. ബസ് പിന്നിലേയ്ക്ക് എടുക്കുമ്പോള്‍ അമ്പതടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന എല്ലാവര്ക്കും പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
Comments