You are Here : Home / News Plus

ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍.

Text Size  

Story Dated: Friday, September 26, 2014 04:47 hrs UTC

പതിമൂന്ന് വെങ്കലത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടൊരു വെള്ളി മെഡല്‍. ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് വെള്ളിനേട്ടം. പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഷൂട്ടിങ് ടീമിനത്തില്‍ പെമ്പ തമാങ്, ഗുര്‍പ്രീത്‌സിങ്, വിജയകുമാര്‍ എന്നിവരിലൂടെയാണ് ഇന്ത്യയുടെ നേട്ടം. ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്. സ്‌ക്വാഷില്‍ സൗരവ് ഘോഷാലിന്റെ വകയായിരുന്നു ആദ്യവെള്ളി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും 13 വെങ്കലവും അടക്കം 16 മെഡലായി ഇന്ത്യയ്ക്ക്.
ഷൂട്ടിങ്ങില്‍ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഇന്ത്യന്‍ ടീം 1740പോയിന്റ് നേടിയപ്പോള്‍ 1742 പോയിന്റോടെയാണ് ചൈന സ്വര്‍ണമണിഞ്ഞത്. 1739 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് വെങ്കലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.