കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെയും കേരള പൊലീസ് കണ്ടെത്തി. കാണാതെയാകുന്നവരെ കണ്ടെത്താന്‍ ഉര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉന്നതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കാണാതായ 12,453 പേരില്‍ 3,033 പുരുഷന്മാരും 7,530 സ്ത്രീകളും 1,890 പേര് കുട്ടികളുമാണ്. ഇതില്‍ 2577 പുരുഷന്മാരെയും 7350 സ്ക്രീകളെയും 1834 കുട്ടികളെയും കണ്ടെത്തി.
Comments