തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ആളപായമൊ നാശനഷ്ടങ്ങളൊ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ഒകിനാവ ദ്വീപിന്റെ തീരത്താണ് പ്രഭവ കേന്ദ്രമെന്ന് പെസിഫിക് സുനാമി വാണിങ് സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.
Comments