കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭയില്‍ ബാക്ക് ബഞ്ച്. തിരവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും അസ്രാര്‍ ഉള്‍ ഹഖിനും ഒപ്പമാണ് രാഹുല്‍ സഭയിലെ ആദ്യദിവസം ഇരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പാര്‍ലിമന്ററി പാര്‍ട്ടി നേതാവിന്റെ സീറ്റിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി.ഖാര്‍ഗെയ്ക്ക് പുറമേ സോണിയാ ഗാന്ധി, വീരപ്പ മൊയ്‌ലി, കെ എച്ച് മുനിയപ്പ തുടങ്ങിയവരായിരുന്നു ആദ്യ നിരയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയാ ഗാന്ധിയെയും മുലായം സിംഗ് യാദവിനെയും കണ്ട് വിശേഷങ്ങള്‍ ആരാഞ്ഞു
Comments