കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇദ്ദേഹം നല്കിയ ജാമ്യാപേക്ഷയില്‍ യുവതി മുന്‍പ് തനിക്കെതിരെ ആരോപണം ഉന്നയിച്ചില്ലെന്നും യുവതി നല്കിയ സത്യവാങ്മൂലത്തില്‍ താന്‍ ബലാംത്സഗം ചെയ്തതായി പറയുന്നില്ലെന്നും പറയുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം പരിഗണിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ആവശ്യം.
Comments