ശക്തമായ മഴയില്‍ പമ്പയാറും കരകവിഞ്ഞു. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് കര്‍ക്കടകമാസ പൂജക്കായി നട തുറക്കുന്നത്. ത്രിവേണി പാലവും കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റാന്നി-എരുമേലി റോഡില്‍ ചെത്തോങ്കരയിലും വെള്ളം കയറിയിട്ടുണ്ട്. റാന്നിയിലെ ഹോണ്ടാ ഷോറൂം വെള്ളത്തില്‍ മുങ്ങി.
Comments