വയനാട് ജില്ലയിലെ മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ തോട്ടത്തില്‍ തങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്ത തെറ്റാണെന്ന് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിക്കിരിക്കുന്നത്. തൊഴിലാളികളെ ബന്ദിയാക്കിയെന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്നും തൊഴിലാളികളെ ബന്ദിയാക്കുന്നത് തങ്ങളുടെ നയമല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Comments